ഒടുവിൽ നീ വന്നുവോ ?
എൻ അരികിൽ
ഏറെനാളായിവിടെ നിന്നെയും കാത്തു ,
ഓർമകളിൽ നിന്നും
അടർത്തി മാറ്റാൻ ആവാതെ
ആ ദിനം അങ്ങനെ തന്നെ
മഞ്ഞിൽ പൊതിഞ്ഞ പ്രഭാതം
തണുക്കുന്നു മേനി ആകെ …
എനിക്കു ചുറ്റും
ആളി കത്തുന്ന ചിരാതുകൾ
ഭടന്മാരെപോലെ കാവലായി
ഇരുവശവും
വെളുത്ത മിഴികളിൽ
എനിക്കായി തിരി തെളിച്ച
കറുത്ത ചിരട്ടകൾ
ഇവരെ എല്ലാം പുച്ഛഭാവത്തിൽ
നോക്കുന്ന ചന്ദന തിരികൾ
എൻ നെറുകയിൽ ,
ഈ കുളിരേകുന്ന പ്രകൃതി
നോക്കി നിൽക്കേ
അവളെ തോല്പിക്കുംപോലെയൊരു –
കൂടാരം എനിക്കായി ഒരുക്കി
വിറയാർന്ന ചുണ്ടുകൾ ഒളിപ്പിച്ചു
ഉറക്കം നടിച്ചു ഞാൻ ,
വിതുമ്പുന്ന ചുണ്ടുകൾ
തേങ്ങുന്ന മനസ്സുകൾ
അലമുറയിടുന്ന യാത്ര മൊഴികൾ
കരഞ്ഞു കരഞ്ഞു കലങ്ങിയ കണ്ണുകൾ
കാണാം എനിക്കു എല്ലാമെകിലും –
മറുപടി നൽകാനാവാതെ ഞാൻ ഉരുകി ,
കഥ രചിക്കാൻ അറിയാതെ
കഥ പറഞ്ഞായിരം സ്വരങ്ങൾ
കാത്തിനെ വലം വച്ചു
തിരികെ മിണ്ടാനാവില്ലല്ലോ ..
മൗനമേ, നീ എന്നെ എൻ
മൊഴികൾ മോഷ്ടിച്ചു
കരയാതെ മോങ്ങിയ മുഖങ്ങളെയും
ഞാൻ കണ്ടു ആ പകലിൽ
അന്ന്യന്നെ പോലെ നോക്കി
നിന്ന നിന്നെ കണ്ടപ്പോൾ
മനമാകെ മരവിച്ചു …
ഞാൻ ഒരു ഓർമയായി
മാറിയെങ്കിലും
ഞാൻ തന്ന ഓർമകളുമായി
ജീവിച്ച നിന്നെ
പിരിയാനാവില്ല എന്നറിഞ്ഞെ
വേളയിൽ
നിന്നിലേക്കു മഴയായി പെതിറങ്ങി
പരിഭവം കാതിൽ ചൊല്ലി,
എന്നിലേക്കു ചേർത്തു
ഇനി ഒരുമിച്ചു പെയ്തിറങ്ങാം
നമ്മുടെ ഈറൻ സ്വപ്നങ്ങളുമായി…