
നാലു ചുമരുകൾക്കു എന്നെ അറിയാം , ഇന്നെല്ലാം അവസാനിക്കും …’ഡിഗ്രികൾ വാരികൂട്ടിട്ടും എനികു എന്തു നേട്ടം ഉണ്ടായി’ അവൾ സ്വയം മന്ത്രിചു…അവൾ തുടർന്നു…ഇനി എന്തിനു ഞാൻ ജിവികണം ..കണ്ണീരു പൊലും ബാകി ഇല്ല… ജിവിതം പല മുഖങ്ങലും എനിക്കു മുൻപിൽ കാണിച്ചൂ …എല്ലാ വേദനകൾ മാത്രം തന്നു..ജയ്കാൻ ആവില്ല ഇനി എനിക്കു ….(അർസു ഇത്രെയും പറഞ്ഞു തേങ്ങീ കരഞ്ഞു, ആർത്തു പെയ്യുന്ന മഴയിൽ ആ കണ്ണിരും അലിഞ്ഞു ചെർന്നു.) മരണം കൈനീട്ടി വിളിച്ച രത്രി…നടന്നു അരികിലേക്കു എത്തും മുൻപേ ഒരു
ദെവധൂദനെപൊലെ അവളുടെ ഫോൺ ബെല്ല് അടിച്ചൂ … അവളുടെ സ്കൂൾ സീനിയർ നേറോ …അവസാനമായി കേൾക്കുന്ന ശബ്ദമാകട്ടെ എന്നു കരുതി അവൾ ആ ഫോൺ അറ്റൻഡ് ചെയ്തു… താൽപര്യം ഇല്ലാണ്ടു തുടങ്ങിയ സംഭാഷണം ഒടുവിൽ മണികൂർവ്വൊള്ളം നീണ്ടുനിന്നു …അവൾ അവളുടെ ദൗത്യം മറന്നു …ജോലി ആണെടോ തന്റെ പ്രശണം.. അതു ഞാൻ ഏറ്റു …അവളാവാകുകളിൽ അശ്വാസം കണ്ടെത്തി ..വല്ലാത്ത പൊസിറ്റിവ് എനർജി അർസുനു അനുഭവപെട്ടു … നാളെ വിളിക്കാം എനു പറഞ്ഞു ഫോൺ വച്ചു ..നാളെക്കുള്ള പ്രതിക്ഷയായി മാറി ആ ശബ്ദം…ഫോൺ വിളികൾ തുടർന്നു …താൻ തനെ തീർത്ത ചട്ടകൂടു ഒരു നാളും ഭേദിക്കില്ല എന്നു അവൾ പ്രതിക്ഞ്ഞ എടുതിരുന്നുവെങ്കിലും അതു അധിക കാലം നീണ്ടു നിന്നില്ല അർസുനു എന്നും ഒരു അൽഭുതമയിരുന്നു നേറോ …അവൾ അറിയാതെ അവളെ അറിയുന്ന വ്യക്തി..സ്വന്തം വിഷമങ്ങൽ ഒരു ഡയറി പൊലെ എന്നും ആ കാതുകളിൽ അവൾ പറയും…എന്നാൽ നേറോന്റെ പ്രശ്നങ്ങള്ളോ , ബുദ്ധി മുട്ടുകള്ളോ അവൾ ചൊതികാറില്ല ..നേറോനു വയസു 31നു ഇതു വരെ എന്തെ കല്യാണം കഴിക്കാതെ എന്നു അവൾ ചോദിച്ചു ….മനസ്സറിയുന്ന പെണ്ണിനെ കിട്ടണ്ടെ എന്നായിരുനു അറസുന്നു കിട്ടിയ മറുപടി …ഒരു തകർന്ന പ്രണയത്തിന്റെ ചിതറിയ നൊംബരങ്ങൽ അവൾ നേറോയിൽ കണ്ടുവെങ്കിലും അവൾ ചൊദിചില്ല .
എല്ലാവരുടെ മനസിനു വൈകല്യം കൊടുത ഈശ്വരൻ അർസുന്റെ കാര്യത്തിൽ മാത്രം മാറ്റി കളിച്ചു …അവളുടെ നിഴലായി ഞാനുള്ളപ്പോൾ എന്തിനു അവൾ നടകണം എന്നു കരുതി ആകും ദെവം ആ കാലുകളുടെ ചൽനം നിലപിചതും …അതൊകൊണ്ടു തന്നെ അവൾ സ്വയം തീർത്ത ചട്ടകുട്ടിലായിരുന്നു ജിവിതം..പെണ്ണിന്നു മത്രം കൊടുത്ത കഴിവാണു ഒരു അമ്മ ആവുക എന്നുള്ളതു തന്റെ വൈകല്യം ആ കുഞ്ഞിനെ ബാധിക്കാതെ ഇരിക്കാനായി അവൾ എന്നു സെറ്റിൽ അകുന്നുവൊ അന്നു ഒരു പെൺകുഞ്ഞിനെ ദെതെടുകുമെന്നും ആ കുഞ്ഞിനു അക്ഷര(അക്കു ) എന്നു പേരു നൽക്കുമെന്നും അവൾ തിരുമാനിച്ചു …അതല്ല എങ്കിൽ ഭാര്യ മരിച്ച പുരിഷനു നെരെ കഴുതു നീട്ടുകയുളെന്നും … ഇങ്ങനെയൊക്കെ ആയാലും ആ വൈകല്യങ്ങളെ എല്ലാം തച്ചോടച്ഛ് ജയങ്ങൽ മാത്രം കിഴടകി അവൾ ജിവിതതിന്റെ പ്രധാനപ്പെട്ട പഠനത്തിന്റെ അവസന പടിയിൽ കാലെടുത്തു വചതും അവൾ കാലിടറി വീണു … പിന്നിലത്തെ പടിയിൽ നിൽക്കുന്ന അവളെ നൊക്കി കൈ വീഷി ചങ്ങാതിമാർ കയറി പോയി…ജിവിതതിന്റെ കയ്പ്പു വലാതെ അനുഭവപെട്ടതു കൊണ്ടാകാം അവൾ മരണതിനെ കൂട്ടു പിടിച്ചേ…
ഈ വയ്കല്യം അവളെ എല്ലാ തീരുമാനങ്ങളിൽ നിന്നും പിന്തിരിപിചിരുന്നു..അതുകൊണ്ടുതനെ ചിലതൊക്കെ സ്വന്തം മനസിനെ അടിച്ചേൽപിച്ചൂ അതിൽ നിന്നും പുറത്തു വരാൻ അവാത്ത വിധം അവൾ അടച്ചിട്ടിരുന്നു അവളെ തന്നെ …അതുകൊണ്ടു തനെ ..നേറോനു ഒരു പുതിയ ഉണർവ്വു ആയിക്കൊട്ടെ എന്നു കരുതി ഒരു തമാഷ രിതിയിൽ അർസു പറഞ്ഞു “ആരെയും ഒടുവിൽ കെട്ടാൻ കിട്ടിലെങ്കിൽ ഇഷ്ടയായ്ങ്കിൽ എന്നെ നൊക്കിക്കോ “മറുപടി വരാൻ വയ്ക്കിയപ്പോൾ തന്നെ തെറ്റു ധരിച്ചു കാണുമോ എന്നു അവൾ ഭയന്നു…അവൾ ഇങ്ങനെയും കൂടി എഴുത്തി ചേർത്തു”ചുമ്മ പറഞ്ഞതാണൂ കേട്ടോ “തെല്ലു നേരം വയ്ക്കാതെ മറുപടിയും വന്നു ചുമ്മ കൊതിപിച്ചൂ എന്നും പറഞ്ഞു…
അങ്ങനെ ഇരിക്കുംമ്പോഴാണൂ അവൾ തന്റെ ചിറകൊടിഞ്ഞതും ഉല്ലചതുമായ ആ പ്രണയ കഥ നേറോനൊടു പറഞ്ഞു….. കൂട്ടതിൽ ഒന്നും കൂടി അർസു വ്യക്തമാക്കി തന്റെ കാമുകനെ താൻ വിളിചിരുന്നതു ഇച്ചായ എന്നാണെന്നും …പറഞ്ഞു തീരും മുൻപേ നേറോ പറഞ്ഞു “ഇന്നി നീ എന്നെ അങ്ങനെ വിളിച്ച മതി എന്നു”ആദ്യമോക്ക് ഒരു ഭുധിമുട്ടു തൊന്നിയെങ്കിലും പിനീടു ആ വിളി ശീലമായി ….ഏതൊരു ആണിനെപൊലെ നേറോ നും ഉണ്ടായിരുന്നു ഒരു തകർന്ന പ്രണയം…പരസ്പരം പങ്കു വച്ച് പൊട്ടിചിരിച്ചു ..കൂടാതെ അവളുടെ അഡോപ്ഷൻ പ്ലനിനെ പറ്റി സുചിപികുകയും ചെയ്തു…അതു തെറ്റായ തീരുമാനം ആന്നെന്ന ഉപദേഷം നേറൊ വച്ചു നിട്ടുകയും ചെയതു…”വേണമെങ്കിൽ ഞാൻ തരാം അക്കുനെ” എന്ന ഒരു തമാശ ഓഫർ നേറൊ നൽകി” അയ്യോ വേണ്ടേ ” എന്ന മറുപടിയും, അർസു നൽകി .. .
അങ്ങനെ ഒരു ദിവസം നേറോ തന്റെ ഡ്രീം ഗിർലിനെ പറ്റി അർസുനോടു പറയാൻ ഇടയായി…..എല്ലാ ആണുങ്ങളുടെ സങ്കല്പത്തിലെ പൊലെ ഒരു പെൺകുട്ടി ആയിരികും എന്നു മത്രമെ അർസു കരുതിയുള്ളൂ എന്നാൽ ഈ പോയിന്റ്സ് ഒകെ അവളെ വെത്യാസമുള്ള പെണ്ണാക്കി ..
തന്റെ അചനെയും അമ്മയെയും പൊന്നു പൊലെ നോക്കണം ‘ ഈ ഒരു ഒറ്റ പോയിന്റിൽ വ്യക്തമാകും നേറൊ തന്നെകാളും ഈ ഭൂമിയിൽ ആരെകാലും അപ്പചനെയും അമ്മചിയെയും സ്നെഹികുനു എന്നു…അറീയതെ ആ വീട്ടുകാരെ അവളും സ്നെഹിച്ചു തുടങ്ങി…ആ അപ്പചന്റെ മകളാകാൻ അവളും അഗ്രഹിചു…പിന്നെ ആ ഡ്രീം ഗിർലിന് വേണ്ട ഗുണങ്ങൾ ഇതൊക്കെ ആയിരുന്നു..
താൻ വെള്ളം അടിചു വരുമ്പോൾ റോഡിൽ കിടനു കൂകാൻ എന്നൊടോപം കൂടനം എന്നും..വയികുനെരങ്ങളിൽ തന്റെ ആപ്പുസിന്റെ പുറത് (ബൈക്ക്) കെറി ഒരു കറകവും (ആപ്പുസിനെ പറ്റി പറയുംബൊൽ ആയിരം നാകായിരുന്നു .. ഇതോക്ക് ആയിരുന്നു ആ ചെറുപകാരന്റെ സങ്കല്പങ്ങൾ … കെട്ടു തീരും മുൻബെ അ ർസുനു തൊന്നി ആ ഡ്രീം ഗേൾ അവൾ തനെ എന്നു പക്ഷേ തനികു ഒരികലും നല്ലൊരു ഭാര്യ ആകാൻ കഴിയില്ല എന്നും അവൾ കറിയാമായിരുന്നു കൂടാതെ നേറൊ അവസാനം പറഞ്ഞ ബൈക്ക് റൈഡ് താൻ ഭര്യയായി വനാൽ സാധികില്ല എന്നും അവൾ മനസിൽ പറഞ്ഞു…..വീണ്ടും ഒരു ട്രാജഡിയുടെ ഭാഗമാകേണ്ട എന്നു കരുതി അവൾ അതു പറഞ്ഞില്ല നേറൊനോടു.. എന്നലും ഒരു തമാഷ ഭാവതിൽ അവൾ പ റഞ്ഞു”ഞാൻ എങ്ങാനും അംബധവഷാൽ ആ ഡ്രീം ഗേൾ അയാൽ കുടികുന്ന ആളെ എനികു ഇഷ്ടമല്ല അതുമത്രമല്ല അതിന്റെ മണം കെട്ടാൽ ഞാൻ തുമുകയും ചെയ്യ്യും എന്നും കൂട്ടതിൽ തനികു ബൈക്കിൽ കെറാൻ ആവില്ല എന്ന സങ്കടവും അർസു നേ റൊ നോ ടു പറഞ്ഞു””അയ്യോ എന്നാൽ ഞാൻ ഇന്നു മുതൽ കുടി നിർത്തി എന്നും,സാരമില്ല നമ്മുകു യൂബർ വിളിച്ചു പൊകമെന്നും ചിരിച്ചു കൊണ്ടു നേ റൊ പറ ഞ്ഞു……അവന്റെ ഡ്രീം ഗേൾ മൊതം വത്യാസം ആയിരുനു …അതിൽ നിന്നു ഒന്നു വ്യക്തം നേ റൊ വീട്ടു കാ രെ ഒരുപാടു സ്നെഹികുന്നു എന്നു… ഒരു ദിവസം നേ റൊ ചൊതിച്ചൂ “നിനകു എന്നെ ഇഷ്ടമണ്ണോ ” അൽപ നെരം അറസു മൗനം പാലിചു എന്നിട്ടു പറ ഞ്ഞു”എയ് അങ്ങനെ ഒന്നും ഇല്ല എന്തെ അങ്ങനെ തൊനിയൊ?”മ്മ്മ് തൊന്നി അങ്ങനെ ഉണ്ടങ്കിൽ പറ ഞ്ഞ മതി എനികു അവിടെന്നു നിനെ സേഫ് ആ യി കടത്താനുള്ള ആൾ കാരോക്കെ ഉണ്ടെന്നു”
എന്നതെ പൊലെ ഒരു ദിവസം വൈകുനേരം അർസു അവനെ വിളിചു എന്നാ ൽ എത്ര വിളിച്ചിട്ടും ഫോൺ എടുത്തില്ല അതു അവളെ വലാതെ അസ്വസ്ത ആകി…ഏറെ കാത്തിരുന്നതിനു ശേഷമാണു ഒരു കാൾ വന്നതു
ഞാൻ ആകെ അസ്വസ്ഥനാണു അതിനാൽ കുറച്ചു സമയം തനിച്ചിരിക്കുകയായിരുന്നു എന്നും പറഞ്ഞു “നേ റോ അവളോടു …. എന്നാൽ കാരണം പറയാൻ മടി കാണിച്ചു പറയാതെ വിഷയം മാറ്റി എന്നു പറയുന്നതാകും ഉചിതം ….
ആ തനിച്ചിരിക്കൽ പലതിന്റെ ഉതരം തേടാൻ അവളെ പ്രേരിപ്പിച്ചു …അന്നു രാത്രി ആയപ്പോഴേക്കും നേറോൻറെ മെസ്സേജ് ഓഫർ തീർന്നു എന്നു നേറോ അവളെ വിളിച്ചു പറഞ്ഞു അതിനാൽ ഇന്നു മെസ്സേജ് അയകാൻ കഴിയുകയില്ലെന്നും വ്യക്തമാകി…റീചാർജ് ചെയാൻ റിക്വസ്റ്റ് ചെയ്തെങ്കിലും അന്ന്യന്നു വേണ്ടി മുടകാൻ അവള്ളോന്നു അറച്ചു …ഒരു കാര്യം സത്യം തന്നെ ആണു അർസു അവനെ ഒരുപാടു മിസ്സ് ചെയ്തു ….സ്വയം ചൊദിച്ചു “എന്തെ ഇങ്ങനെ ഒരു മിസ്സിംഗ്…പ്രണയമാന്നോ ?ആനെങ്കിൽ വേണ്ട നിനെ പൊലെ ഒരു പെണ്ണിനെ ഒരികിലും അയാൾ അങ്ങികരികില്ല പൊരാതതിനു അയാളെ നിനക്കു പൂർന്നമായും അറിയില്ലാ … അവൾ സ്വയം പിന്തിരിപ്പിക്കാൻ വെറുതെ എന്തിന ബഫ്ഫൂൻ ആകുനെ “സ്വയം ഉപദേശിച്ചു …പുറതു നല്ല മഴയായിരുന്നിട്ടും അവളാകെ വിയർകുകയായിരുന്നു നേറോനേ പറ്റി എല്ലാ മ റിയാൻ അവൾ വലാതെ അഗ്രഹിച്ചു ..
നമ്മളെ സോഷ്യൽ മീഡിയ നേന്ദ്രിക്കുന്ന ലോകത്തിന്റെ ഭാഗം ആയതിനാൽ ആയിരിക്കും അർസുവും നേറോ നേ പറ്റി കൂടുതലായി അറിയാൻ ആ വഴി തിരഞ്ഞെടുത്തെ… സമയം വെളുപിനെ 3മണി… അവൾക്കു ഉറങ്ങാനാകുന്നില്ല… ഒരു മെസ്സേജ് എങ്കിലും വന്നിരുന്നുവെങ്കിലെന്നു അർസു ശെരിക്കും ആഗ്രഹിക്കുന്നു… കുറെ നേരം പഴയ മെസ്സേജ് തന്നെ വായിച്ചു കൊണ്ടിരുന്നു.. ഒടുവിൽ നേറോന്റെ ഫബിയിലൂടെ ഒന്നു കണ്ണോടിച്ചു അതിൽ നിന്നൊന്നു അവൾക്കു വ്യക്തമായി സ്ഥിരമായി ഫേസ്ബുക് ഉപയോഗിക്കുന്ന ആൾ അല്ല നേറോ, കാരണം നേറോ ഷെയർ ചെയുന്ന പോസ്റ്റുകൾ മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളു… അവൾ അതിൽ തന്നെ തിരച്ചിൽ തുടർന്നു… എന്നാൽ നാലു കൊല്ലം പിന്നോട്ടു പോയപ്പോൾ അവളൊന്നു നടുങ്ങി “TODAY IS OUR FIRST WEDDING ANNIVERSARRY MISS YOU MY DEAR WIFE “അതു SEP14 2015 കണ്ടപ്പോൾ ഒരുത്തരം ഞെട്ടലായിരുന്നു അതെ സമയം കൂടതൽ അറിയാനുള്ള ആവേശവും തോന്നി അതിനാൽ ആണ്വേഷണം പാതി വഴിയിൽ നിർത്താതെ അവൾ തുടർന്നു.. അതെ കൊല്ലം മറ്റൊരു പോസ്റ്റ് ശ്രദ്ദയിൽ പെട്ടു “..’HAPPY BIRTHDAY MY DEAR….I LOVE YOU MY WIFE”….. ഈ രണ്ടു പോസ്റ്റുകളിൽ നിന്നും ഒരു കാര്യം അവൾക്കു വ്യക്തമായി.. നേ റോന്റെ ഭാര്യ ഒന്നെങ്കിൽ മരിച്ചതാകും അല്ലെങ്കിൽ ഉപേക്ഷിച്ചു പോയതാകും എന്ന നികമ്പനത്തിൽ അർസു എത്തി ചെറുകയായിരുന്നുഞ… ആദ്യത്തെ ഊഹം സത്യം ആകനെ എന്നു ആ പാവംആഗ്രഹിച്ചു… പക്ഷേ സത്യം നേരിട്ടു ചോദിക്കാൻ അവളൊന്നു മടിച്ചുവെങ്കിലും ചോദിക്കാതെ ഇരിക്കാനായില്ല… ഒടുവിൽ അവൾ ചോദിച്ചു… ‘ഏതു പോസ്റ്റ് എന്നായിരുന്നു മറുപടി… എന്നാൽ തെളിവിനയ് ഒരു വട്ടം കൂടി ആ പോസ്റ്റ് അവിടെ കണ്ടില്ല.. ആകെ കണ്ടതു ആ ബിർത്തഡേ പോസ്റ്റ് മാത്രം… ഇതു എന്തു മായ എന്നോർത്തു അർസു ഒന്നു പകച്ചു.. എന്നാലും അവൾ നെ റോ നോടു ചോദിച്ചു …
അതെ നിനക്കു എന്ത അറിയേണ്ടതു ആ പോസ്റ്റിനെ പറ്റി ആണോ? അതു സത്യമാണൂ.. ഞാനൊരികിലും ഓർക്കാൻ ഇഷ്ടപെടാത്ത കാര്യമെന്ന്..പ്ലീസ് നീ ആയിട്ടു ഓർമിപ്പികളെ.. ഞാൻ പിന്നെ വിളികാം എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു… കെട്ടതും അർസു നു ഒരു മരവിപായിരുന്നു….കൂടു തൽ അറിയാനുള്ള ആഗ്രഹവും അവൾക്കുണ്ടായിരുന്നു… കൂടാതെ അപ്പോഴേക്കും അവളുടെ മനനം ആകെ ആ വ്യക്തി മാത്രമായി തീർന്നിരുന്നു… അർസു ന്റെ നിരന്തരമയിയുള്ള പരിശ്രമത്തിന്റെ ബലമായി ഒടുവിൽ ആ കഥ നേ റോ പറഞ്ഞു…
ഏതൊരു നയിക്കാനെ പോലെ എന്റെ നായകനും കത്തുന്ന തീയിലും വാടാതെ നടന്നു വന്നവന്ന… സ്വന്തം വീട്ടുകാരെ ഭാര്യയായി വന്നവൾ താഴ്ത്തി കെട്ടുകയും തന്നിഷ്ടത്തിന്നു സ്വന്തം വീട്ടിലേക്കു പോവുകയും ബന്ധം പിരിയാൻ അവരായി താല്പര്യം കാണിക്കുകയും നഷ്ടപരിഹാരമായി 8 ലക്ഷം ചോതിച്ചതിനാൽ കേസ് എവിടെയും എത്താതെ നില്കുകയാന്നെന്നു വ്യക്തമാക്കി… കുറച്ചു നാളായി ഹാജിർ ആവാൻ പറഞ്ഞാൽ ആ സ്ത്രീ ചെല്ലാറില്ലയെന്നും കൂട്ടി ചേർത്തു… കഥ കേട്ടതും പൊട്ടി കരഞ്ഞതു അർസു ആണ്.. അവരെ തമ്മിൽ ഒന്നിപ്പിക്കാണമെന്നു അവൾ മനസ്സിൽ ഉറപ്പിച്ചു… തനിക്കു നേ റോ നോടുള്ള സ്നേഹം മറിച്ചു വച്ച അതിനായി ശ്രമിക്കണമെന്നു അവൾ തീരുമാനിച്ചു
ഏതൊരു നായകൻ കഥാപാത്രത്തെ പോലെ തന്റെ വീട്ടുകാർക്ക് വേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റിവച്ചവനാണ്.. ഒരു മനുഷ്യ ജന്മത്തിനു താങ്ങാവുന്നതിനപ്പുറം ഭാരം ചിരിച്ചു കൊണ്ടു തോളിൽ ഏറ്റിയ ആളാ… എല്ലാം അപ്പക്കു വേണ്ടി എന്നും പറയും… വീടിന്റെ ലോൺ അടച്ചു ആധാരം അപ്പയെ ഏൽപ്പിക്കണം എന്നു എന്നും പറയുമായിരുന്നു…
ഓരു ദിവസം നേറോ അർസുനെ വിളിച്ചപ്പോൾ ശബ്ദത്തിലുണ്ടായ മാറ്റത്തിൽ നിന്നും ഒന്നു അവൾക്കു വ്യക്തമായി നേറോ എന്തൊ ഒരു പ്രഷശണതിൽ പെട്ടിരികുകയാ ന്നേന്നു അവൾ ക്കു തൊനി….ഇച്ചായനെ നിനക്കു എങ്ങനെ മനസ്സിലായി എന്നൊരു അൽബുധം നേറോന്റെ വർത്തമാനത്തിൽ ഉണ്ടാ യി…അങ്ങനെ അദ്യതെ നേറോന്റെ പ്രശണം തന്റെ ഭാര്യക്കു വാങ്ങി കൊടുത ഫോൺ ന്റെ ഇൻസ്റ്റാൾമെൻറ് തോക്ക അടക്കാനായി ബില്ല് വന്നു എന്നു…അന്നു മുതൽ നേറോന്റെ ഒരിവിധപെട്ട പ്രശണങ്ങൽ എല്ലാം അർസു ആയിരുന്നു തീർത്തിരുന്നെ….തന്നെ പ്രണയിക്കരുത് തനിക്കു ആർസുനൊരു ജീവിതം കൊടുക്കാൻ കുറെ നാളത്തേക്ക് ആവില്ല എന്നും താൻ ഇന്നും നിയമപരമയി ബന്ധം പിരിഞ്ഞിട്ടില്ല എന്നും ഇട കി ഇടകി ഒർമ്മിപികും നേറോ….ഇതോക്കെ ആണങ്കിലും നേറോനും അരസുവും സ്നേഹിച്ചു തുടങ്ങിരുന്നു…നല്ലൊരു കുട്ടുകാരിയായി അവൾ നേറോന്റെ കൂടെ നിന്നു ….എന്നാൽ ആ സൗഹൃദം പാതി വഴി തൊട്ടേ ഒരു പ്രണയമായി മറുകെയായിരുന്നു …താൻ എടുത്ത തീരുമാനങ്ങൾകെല്ലാം വിവരിധമാ യി സംഭവികുനു മനസിന്റെ മാറ്റങ്ങൽ കണ്ടു സ്വയം തിരുതാൻ ആവാതെ അർസു നിന്നു …ദൈവം തന്റെ ജിവിതം തീരുമാനിക്കട്ടെ എന്ന രിതി അവൾ സ്വയം സ്വികരിചു…ബൂതം നിധി കാകുന്ന പൊലെ അവൾ അവളു ടെ ഇച്ചായനെ കാതുസക്ഷിചു എന്നു പറയുന്നതാകും ഉചിതം കാരണം അവൾകരിയയിരുന്നു ഇന്നലങ്കിൽ നാളെ സ്വന്തം ഭാര്യക്കു തന്നെ നേ റോ നെ കൊടുക്കേണ്ടി വരുമെന്നറിയമയിരുന്നു…
.പിനീടു അവൾ നേറോനു പല രാത്രിയിൽ തണലായി.. ആശു വാസമായി നേറോന്റെ ഒരു വിധ പ്രശ്നങ്ങൾ അവൾ തീർത്തു കൊടുത്തു..
നേറോ തന്റെ പ്രണയം ഒടുവിൽ പറയാതെ പറഞ്ഞു അവൻ ‘വാവേ ‘എന്നായിരുന്നു അർസുനെ വിളിച്ചിരുന്നതു… അവൾ സഹായിക്കുമ്പോഴെല്ലാം അവളിൽ ഒരു നേർത്ത ഭയം ഉണ്ടായിരുന്നു… എല്ലാം തീരുമ്പോൾ താൻ വീണ്ടും പഴയതു പോലെ തനിച്ചാകുമോ എന്നു… എന്നാലും അവൾ സഹായിച്ചു…
അങ്ങനെ ഒരു പുലരി ആ സത്യം പറഞ്ഞു.. നേ റോ നു ഒരു കുഞ്ഞുണ്ടെന്നു അതു പുറം ലോകം അറിയാത്ത ഇരിക്കാന അവർ കോടതിയിൽ വരാഞ്ഞതെന്നും… കേട്ടതു സത്യമാന്നെന്നു ഉറപ്പിച്ചതിനു ശേഷം ആ മാർച്ച് ൽ അവൾ നേ റോ നെ വിട്ടു പോകാൻ തീരുമാനിച്ചു …അതിനായ് നിലവിളി ഇട്ടു കരഞ്ഞു തീർത്തു.. പകൽ അതിനായി ശക്തി പകർന്നു… എന്നാൽ അർസു നു പോകാൻ ആയില്ല… ആ അമ്മയും കുഞ്ഞും എന്നു നേ റോ ന്റെ വീട്ടിൽ തിരികെയെത്തുന്നുവോ അന്നു താൻ അവന്റെ ജീവിതത്തിൽ നിന്നുംപടിയിറങ്ങുമെന്നു സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു
വീണ്ടും ആ പ്രണയം തുടർന്നു പഴയതിലും ശക്തിയായി.. നേ റോ ന്റെ നിഴലായി അവൾ മറുകെയായിരുന്നു… ജീവിതത്തിൽ അവൻ അപ്പൻ കഴിഞ്ഞു സ്നേഹിച്ച അപ്പൂസിനെ (ബൈക്ക് )കടത്തിന്റെ പേരിൽ വിളികേണ്ടി വന്നു എന്നാൽ ഇനിയും അർസു നോടു പണം ചോദിക്കാൻ ഉള്ള ബുദ്ധിമുട്ടുകൊണ്ടാകാം അവളെ അവൻ അറിയിച്ചില്ല…
എന്നാൽ ഒരു ദിവസത്തെ ഫോൺ സംഭാഷണത്തിലൂടെ ഇപ്പോൾ അവൻ യാത്ര ബൈക്കിൽ അല്ല എന്നും അർസു നു മനസിലായി… നീ ജീവനു തുല്യം സ്നേഹിച്ച അപ്പൂസിനെ കൊടുക്കും മുൻപ് എന്തെ തന്നോടു ഒരു വാക്കു പോലും പറഞ്ഞില്ലല്ലോ എന്നും പറഞ്ഞ് അവൾ കുറേ സങ്കടപ്പെട്ടു..
നേറോ ക്കു അതിനോടുള്ള ആത്മബന്ധം അറിയുന്നതുകൊണ്ട് എന്തു വില കൊടുത്തും അതു തിരികെ വാങ്ങണം എന്നു അവൾ മനസ്സിൽ തീരുമാനിച്ചു അതിനാൽ തന്റെ മൂന്നു മാസത്തെ സമ്പാദ്യം മുഴവനും കൊടുത്തു അവൾ അപ്പുനെ നേ റോ കു തിരികെ നേടി കൊടുത്തു പിന്നെ പോരണ്ടു വന്ന പണത്തിനു നേ റോ ന്റെ അമ്മയുടെ വളയും വിൽക്കേണ്ടി വന്നു (അതു ഒരു മുറിവായി അവന്റെ നെഞ്ചിൽ കിടപ്പുണ്ടെന്നു അർസു നു അറിയാമായിരുന്നു, ആ കടം എന്നെങ്കിലും വീട്ടാമെന്നു പറഞ്ഞു അവൾ സ്വയം ആശ്വസിച്ചു ) ഈ ഒരു ഒറ്റ സംഭവം കൊണ്ടു മനസ്സു കൊണ്ടു നേ റോ അവളെ വിവാഹം ചെയ്തു എന്നു വേണമെങ്കിൽ പറയാം…
അകലാൻ അർസു പല കഥ പറഞ്ഞുവെങ്കിലും ഒരു ചെറു പുഞ്ചിരിയോടെ നേ റോ അപ്പോഴക്കെ അവളെ നെഞ്ചോടു ചേർക്കും… അർസു ന്റെ കഥകൾ എല്ലാം അവന്റെ മുൻപിൽ വെറും കുസ്രതി ആയിരുന്നു…
അവളും എന്നെ പോലെ ഒരു എഴുത്തുകാരിയായിരുന്നു എങ്കിലും അവന്റെ മുമ്പിൽ നുണകൾ പറഞ്ഞു പിടിപ്പിക്കാൻ കഴിയാത്ത സാധാ പെണ്ണു മാത്രമായിരുന്നു അവൾ
അങ്ങനെ അർസു nu ഓരോന്നും നേടി കൊടുത്തു….പണം ഉണ്ടാകാൻ എന്തു ചെയ്യുമായിരുന്നു നേറോ… എന്നാൽ ഇപ്പോൾ മനസ്സു നിറയേ നീയായതിനാൽ അതിനു സാധിക്കുന്നില്ല എന്നും നേ റോ അവളോടു വ്യക്തമാക്കി…
കൂടുന്നു ആ സ്നേഹം ഒരു മതിലുകളുമില്ലാതെ… അതിനു തെളിവായി എന്നും അർസു പറയുന്ന പോലെ അവളുടെ കഴുത്തിൽ ചാർതാനായി അർസു പോലുമറിയാതെ നേറോ ഒരു താലി വാങ്ങിയിരുന്നു… ഒരു ദിവസം സർപ്രൈസ് ആയി അതു അവളെ കാണിച്ചു കൊടുത്തു…
ജീവിതത്തിൽ ആദ്യമായി ഒന്നും തിരികെ പ്രതീക്ഷികാതെ തന്നെ ഇത്രെയും അധികം സ്നേഹിക്കുന്നു എന്നറിഞ്ഞപ്പോൾ അവൾ അറിയാത്ത കരഞ്ഞു പോയി…
അങ്ങനെ May 25 um വന്നെത്തി നേ റോ ന്റെ അപ്പയുടെയും അമ്മയുടെയും wedding anniversary…തന്നെ ഒന്നിന്നും കൊള്ളൂല്ല പട്ടിയെ പോലെ പണി എടുത്തിട്ടും അവരെ വേണ്ടപോലെ സതോഷിപ്പിക്കാൻ ആകുന്നില്ല എന്നതു നേ റോ ന്റെ തീരാ സങ്കടമായിരുന്നു അതിനാൽ ഈ കൊല്ലാം wedding anniversary സ്വയം നടത്തണമെന്നു അർസു തീരുമാനിച്ചു.അതൊരു കടം തീർക്കൽ കൂടി ആകുമല്ലോ കരുതി ലോൺൽ രണ്ടു പേരും കൂടി ആ അമ്മച്ചിക്കൊരു വള സമ്മാനിച്ചു… ഇതെല്ലാം ചെന്നെത്തുന്നതു ഒന്നിൽ മാത്രമായിരുന്നു അവളോടുള്ള അവന്റെ സ്നേഹം അതു കൂടി വന്നു… അതിനു തെളിവായി ഈ സമ്മാനങ്ങളെല്ലാം തന്റെ പ്രിയ കൂട്ടുകാരി സമ്മാനിച്ചതന്നെന്നും വീട്ടിൽ പറയുകയും അമ്മച്ചിയെ കൊണ്ടു അർസുനെ വിളിപ്പിക്കുകയും ചെയ്തു… ആ സംഭവം അർസു നു ഏറെ സന്തോഷം നൽകി… എന്തെല്ലാം ചെയ്തിട്ടും ഒരു കടം ഭാക്കി നിൽക്കുന്നത് പോലെ അവൾക്കെന്നും തോന്നിയിരുന്നു… മറ്റൊന്നുമല്ല അപ്പച്ചനു ആ വീടിന്റ ആധാരം തിരികെ നല്കുന്നതു അവളുടെ ഉത്തരവാദിത്തമായി അർസു സ്വയം വിശ്വസിച്ചു… ഇതെല്ലാം ജീവിതത്തിന്റെ ഒരു മുഖം മാത്രം മറ്റേ മുഖമാണു യാഥാർഥ്യവും വിരൂപവും… അതികം നേ റോ നെ ഭാര്യയെ ഏല്പിച്ചു മടങ്ങേണ്ടവളാന്നു എന്നറിയാമെങ്കിലും പലവട്ടം ആ സ്നേഹത്തിനു മുൻപിൽ അവൾ അതു മറന്നു പോകും
അവരെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ചെയ്തതൊന്നും താൻ അല്ല എന്നും നേ റോ നു വേണ്ടി സ്വന്തം ഭാര്യ തന്നെ മുൻനിർത്തി ചെയ്തതാന്നുയെന്നു പറഞ്ഞു ബലിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ആ പദ്ധതി പാളി പോയി…
എന്നും നേറോ പറയുമായിരുന്നു അവളോടു ‘നീ നോക്കും പോലെ വേറെ ആരും എന്നെ നോക്കില്ല എന്നു “എന്നും അവൾ കൂടെ ഉണ്ടാകണം എന്നു നേ റോ ആത്മാർഥമായി അഗ്രച്ചിരുന്നു….
പിനീടു അർസുനെ അലട്ടിയ പ്രശ്നം
നേറോന്റെ വിട്ടു മാറാത്ത തലവേദന ആയിരുന്നു… ഒടുവിൽ ആ സത്യവും നേ റോ തുറന്നു പറഞ്ഞു… താൻ ഒരു രോഗിയാന്നെന്നും അധികം നാൾ തനിക്കു ആയുസ്സ് ഇല്ലെന്നും… ആ അസുഖത്തെ പറ്റിയോ അതു കാരണം എന്റെ നായകനു അനുഭവിക്കേണ്ടി വന്ന വേദനയെ പറ്റിയോ ഒരു എഴുത്തുകാരിയായ എന്റെ വിരലുകൾ പോലും പതറുന്നു… ആ രോഗ വിവരം കേട്ടതും അർസു ന്റെ സ്വപ്‌നങ്ങൾ ആ കണ്ണീരിൽ ഒഴുകിപോയി… കരയുന്നുണ്ട് എന്നാലും ചിരിച്ചു… … അവളുടെ ഇച്ചായൻ
വേദന കൊണ്ടു പോളയുമ്പോഴും ഒന്നും ചെയാനാവാതെ അവൾ നോക്കി നിന്നിട്ടുണ്ട് പലവട്ടം…മരണത്തിന്നു വിട്ടു കൊടുക്കില്ല എന്നവൾ ഉറപ്പിച്ചു എങ്കിലും ഒരു ഭാഗം സ്വന്തം അപ്പയും മറുഭാഗം അവന്റെ ഭാര്യയും മകനും നിൽകുമ്പോൾ എങ്ങനെ അവൾ നേറോനെ അവർക്കു വിട്ടു കൊടുക്കാതെ ഇരിക്കും
ഏതു വാതിൽ കൊട്ടി അടക്കണമെന്നറിയാതെ നേറോ നിന്നപ്പോൾ… താൻ സ്വയം ഒഴിഞ്ഞു തരാമെന്നു പറഞ്ഞു അർസു നേറോന്റെ ജീവിതത്തിൽ നിന്നും പടി ഇറങ്ങി… കേട്ടതും നേറോ അവളുടെ കരങ്ങളിൽ മുറകെ പിടിച്ചുവെങ്കിലും… ആ കൈകളെ ബലമായി മാറ്റി പിന്നോട്ടു നോക്കാതെ അവൾ നടന്നു നീങ്ങി…എന്നും തന്റെ കടമകൾ നിറവേറ്റുമെന്നും.. എന്നു തന്റെ ഇച്ചായൻ പൂർണമായും തനിച്ചായി അവളെ മനസ്സറിഞ്ഞു വിളിക്കുന്നുവോ അന്നു തിരികെ വരുമെന്നും അവൾ വാക്കു കൊടുത്തു…
പൂക്കൾ കൊഴിഞ്ഞു പോയി.. മഴയും വായിലും മാറി മാറി വന്നു… ഇഷ്ടമില്ലാത്ത പാട്ടു നേ റോ അപ്പക്കും സ്വന്തം മകനും വേണ്ടി ആലപിച്ചു തുടങ്ങി… രാഗവും താളവും ചേരാത്ത പാട്ട്… ദൂരേന്നു തന്റെ കടമകൾ മാത്രം നിറവേറ്റി പോകുന്നു അർസു…
അങ്ങനെയിരിക്കെയൊരു പുലരിയിൽ ആരോ വച്ചു മടങ്ങിയ രേജിസ്റെർഡ് പോസ്റ്റ് കാണാൻ ഇടയായി നേ റോ… തന്റെ വീടിന്റെ ആധാരവും അവൾ തിരികെയെടുത്തു എന്നു മനസിലാക്കിയ നേറോ പൊട്ടി തെറിച്ചു… ഇതെല്ലാം താൻ അപ്പക്കു വേണ്ടി തോളിലേറ്റിയ ഭാരങ്ങൾ ആണെന്നും എന്നാൽ ഇന്നു ഇതു തിരികെ എടുത്തതു താൻ ജീവനു തുല്യം ഒരുനാൾ സ്നേഹിച്ചിരുന്ന അർസു ആണെന്നും ഈ കാര്യം അപ്പച്ചനോടു തുറന്നു പറയാനുള്ള തന്റെ ഭയം കൊണ്ടു തനിക്കു തന്റെ മാലാഖയെ നഷ്ടപ്പെട്ടുവെന്നും നേറോ കൂട്ടി ചേർത്തു… ഞാൻ ഇനി ജീവിക്കുന്നതിൽ അർത്ഥമില്ല എന്നും എന്റെ കടമകൾ എല്ലാം അവൾ എനിക്കായ് നിറവേറ്റി.. ഇനി ഒന്നിന്നും കൊളത്തവനായി ഞാൻ ഇവിടെ തുടരുന്നതിൽ അർത്ഥമില്ല എന്നും അതിനാൽ ഞാൻ അവൾക്കായി പണ്ടേ വാങ്ങിയ താലി മാത്രം എടുത്തു പടി ഇറങ്ങുന്നു എന്നും പറഞ്ഞു… നേറോ നടന്നു പിന്നിൽ നിന്നും വിളിച്ചുവെങ്കിലും അവൻ പുറകിലേക്കു നോക്കില്ല…
ആർത്തിരുമ്പുന്ന മനസ്സുമായി നേറോ ശാന്തമായ കടൽ തിര എണ്ണുന്നു ….ആ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു ….ഒരു ഭ്രാന്തനെപ്പൊലെ “വാവേ “എന്നും വിളിച്ചു അലറി ….കടൽ ശാന്തമായിനിന്നുനേ റോ കടലിലേക്കു നടന്നു …ഒരിക്കൽ മരണം അർസുനെ മാടിവിളിച്ചപ്പോ ആ കരങ്ങൽ തട്ടി മാറ്റിയതു നെറോ ആണെങ്കിൽ ഇന്നു “ഇച്ചായ “എന്നും വിളിച്ചു മരണത്തിന്റെ വാതിൽ കൊട്ടി അടച്ചതു അർസു ആയിരുന്നു.. കണ്ടതുമൊരു ചോദ്യം മാത്രം നെറോന്റെ ചുണ്ടിൽ നിന്നു പൊഴിഞ്ഞു “ഞാൻ എത്രയോ പ്രാവിശ്യം പറഞ്ഞതാ എന്റെ വാവയോടു എന്നെ നീ നോക്കും പോലെ ആരും നോക്കില്ല എന്നു എന്നിട്ടും എന്തിനാ പോയതു” മറുപടി
നൽകാനാവാതെ അവൾ പൊട്ടി കരഞ്ഞു
നീണ്ട 8വർഷങ്ങൽകു ശേഷം ഒരു കൂടി ചേരൽ ….എത്രയോ പൂക്കൾ വിരിഞ്ഞു…കൊഴിഞ്ഞു…പല ഭാവങ്ങളും കാണിച്ചു ഭൂമി എന്നാലും ഇവർക്കു അന്നും ഇന്നും എന്നും ഒരു മുഖം മാത്രം….ഒഴുകി തീരാത സ്നേഹം….പീലി നിവൃത്തി ഇന്നും ആടുന്ന സ്വപ്നങ്ങൽ….
ആ ശാന്തത സാക്ഷിയായി താലി അവളുടെ കഴുതിനെ ചുംബിച്ചു …..രാത്രി നക്ഷത്രവും, ഒഴുകുന്ന ജലവും അവർക്കു മണിയറ ഒരുകി…എല്ലാ വേദനകളും ആ തിരമാലകൾക്കൊപ്പം യാത്രയായി ……
ശാന്തത നിറഞ്ഞ ഒരു പുലരിയും കൂടി പിറന്നു….എന്നാൽ അന്നതെ കണിയായി തീർന്നതു അടർത്തി മറ്റാൻ അവാതെ മരവിച്ച രണ്ടു ഇതളുകളാ ………….